എന്റെ ആദ്യ ബ്ലോഗ് പോസ്റ്റ് : അമ്മ

vara : gangan

നിക്കെന്റെ അമ്മയെ വളരെ ഇഷ്ടമാണ്.
മ്മ രാവിലെ എഴുന്നേറ്റ് ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിവയ്ക്കും. ഞാന്‍ ഉണര്‍ന്നെണീക്കുമ്പോള്‍ അമ്മയെ ഞാന്‍ കാണില്ല. പക്ഷെ എനിക്കുവേണ്ട എല്ലാ കാര്യങ്ങളും ശരിയാക്കി വച്ചിട്ടുണ്ടാകും. ഞാനാണെങ്കില്‍ ഇതിന്റെ പകുതി പോലും ചെയ്യില്ല. പിന്നെ എനിക്ക് പനി വന്നാല്‍ അമ്മ എപ്പോഴും എന്റെ അടുത്തുണ്ടാകും. അമ്മ ചെയ്യേണ്ട ജോലികള്‍ മാറ്റിവെച്ച് എന്നെ ശുശ്രൂഷിക്കും. എന്റെ പിറന്നാളിന് അമ്മ നല്ല വിഭവങ്ങളുണ്ടാക്കും. അമ്മ ഉണരുന്നത് മൂന്നുമണിക്കാണെങ്കില്‍ രാത്രി പതിനൊന്നു മണിക്കാണ് അമ്മ കിടക്കുക. എനിക്ക് അമ്മ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്നത് ശാന്തതയും സ്‌നേഹവും വാല്‍സല്യവുമാണ്. എന്നെ അമ്മ വഴക്കു പറഞ്ഞാല്‍ ഞാന്‍ മിണ്ടാതെ ഇരിക്കും പക്ഷെ കുറേ നേരം എനിക്ക് അമ്മയോട് മിണ്ടാതിരിക്കാന്‍ പറ്റില്ല. ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ആദ്യം വിളിക്കുന്ന വാക്കാണ് അമ്മ. അമ്മ എന്നു വിളിച്ചിട്ട് അമ്മ അരികിലേക്ക് വരുമ്പോള്‍ പകുതി ദുഃഖവും പോകും. അമ്മ നമ്മളോട് ചെയ്ത ത്യാഗങ്ങള്‍ തിരിച്ചു ചെയ്ത് കൊടുക്കാന്‍ പറ്റുമോ?
അമ്മ എന്റെ വീട്ടിലെ മഹാലക്ഷ്മിയാണ്.
നിക്കെന്റെ അമ്മയെ വളരെ ഇഷ്ടമാണ്.

12 comments:

  1. ആദ്യത്തെ പോസ്റ്റ് അമ്മയെപ്പറ്റി ആയത് വലരെ നന്നായി
    ഇനിയും നല്ല നല്ല പൊസ്റ്റുകള്‍ വരട്ടെ, ആശംസകള്‍

    (സൈറ്റ് തുറക്കുമ്പോള്‍ എന്റര്‍ എന്ന് കണ്ട് അത് തുറന്ന് പിന്നെ പോസ്റ്റിന്റെ ലിങ്ക് തുറന്ന് എഴുതിയത് വായിക്കാന്‍ ഈ തിരക്കുകളുടെ കാലത്ത് ആരും മെനക്കെടുകയില്ല കേട്ടോ മോളെ. അതുകൊണ്ട് സിമ്പിള്‍ ആയ പേജ് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക. ബ്ലോഗ് തുറക്കുമ്പോള്‍ തന്നെ പോസ്റ്റ് കാണാവുന്ന വിധത്തില്‍ ക്രമീകരിക്കുക. അതാണ് നല്ലത്)

    ReplyDelete
  2. ഗൌരി കുട്ടി ബ്ലോഗ്‌ സുപ്പെർ

    ReplyDelete
  3. എല്ലാ നന്മകളും നേരുന്നു....ഇനിയും എഴുതുക

    ReplyDelete
  4. അമ്മയെ, അമ്മയുടെ പ്രയാസങ്ങളെ മനസ്സിലാക്കുന്നത് തന്നെ വലിയ പ്രവൃത്തിയാണ്‌.
    ആദ്യപോസ്റ്റ് ഇഷ്ടായി. ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുക.

    ReplyDelete
  5. നല്ലോണം വായിക്കുകയും വേണം ട്ടോ!

    ഇനിയും എഴുതുക! നന്നായി വരട്ടെ!

    ReplyDelete
  6. ആദ്യ പോസ്റ്റ്‌ അല്ലെ ..വളരെ മനോഹരം ..അക്ഷരത്തെറ്റ് ഇല്ലാതെ എഴുതുന്നത്‌ തന്നെ അനുഗ്രഹം ആണ് ....ഇനിയുമേറെ എഴുതുക

    ReplyDelete
  7. ഈ ബ്ലോഗുലകത്തിലേക്കു സ്വാഗതം സുസ്വാഗതം
    തുടക്കം തന്നെ അമ്മയിൽ തുടങ്ങിയത് തികച്ചും അഭിനന്ദനീയം.
    കൊള്ളാം, തലയിൽ കൈ വെച്ചനുഗ്രഹിക്കുന്ന ഒരമ്മ ചിത്രമായി
    നൽകിയതും വളരെ നന്നായി. ഇവിടെ ഒരു ചേച്ചി പറഞ്ഞതുപോലെ
    വായിക്കുക എഴുതുക, പിന്നെയും വായിക്കുക എഴുതുക, പിന്നെയും, പിന്നെയും....
    എല്ലാ ഭാവുകങ്ങളും നേരുന്നും, പഠനത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുക, പിന്നെ ബ്ളോഗ്
    ഫിലിപ്പ് ഏരിയൽ അങ്കിൾ
    സിക്കന്ത്രാബാദ്

    ReplyDelete
  8. അമ്മ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്നത് ശാന്തതയും സ്‌നേഹവും വാല്‍സല്യവുമാണ്. എന്നും,എവിടെയും,എപ്പോഴും അമ്മ അങ്ങനെ ആയിരിക്കട്ടെ ..പുതിയ തുടക്കത്തിനു ആശംസ. ബ്ലോഗ്‌ എഴുതുന്ന എല്ലാപേര്‍ക്കും വേണ്ടി കുഞ്ഞു ബ്ലോഗ്ഗറെ ഞാന്‍ സ്വാഗതം ചെയ്യുന്നു.....!!!!!

    ReplyDelete
  9. Nice ... അമ്മയുടെ സ്നേഹം എത്ര വാഴ്ത്തിയാലും തീരില്ല..നന്നായിട്ടുണ്ട് ഗൌരിക്കുട്ടി...ഇനിയും എഴുതുക...

    http://lekhaken.blogspot.in/2011/09/blog-post_12.html

    ReplyDelete