അമ്പിളി : ഒരു ആസ്വാദനക്കുറിപ്പ്


വി പ്രസിദ്ധനായ കുമാരാനാശാന്‍ .
ആധുനിക കവിത്രയത്തില്‍ പ്രസിദ്ധനായ കുമാരനാശാന്റെ ഒരു കവിതയാണ് അമ്പിളി. അദ്ദേഹത്തിന്റെ പുഷ്പവാടി എന്ന കവിതാസമാഹാരത്തിലെ മനോഹരമായ കവിതയാണ്, അമ്പിളി. ചന്ദ്രന്റെ വര്‍ണനയാണ് ഈ കവിത.

തുമ്പപ്പൂവിനെക്കാള്‍ ശോഭയുള്ള നിലാവ് പൊഴിച്ചുകൊണ്ട് ഒരു കോലോളം ദൂരത്തില്‍ ആണ് ആകാശത്ത് അമ്പിളി നില്‍ക്കുന്നത് എന്നാണ് കവി പറയുന്നത്. അമ്മയുടെ മടിയില്‍ ഇരുന്നുകൊണ്ട് സോദരന്‍ ആകാശത്ത് നില്‍ക്കുന്ന ചന്ദ്രനെ സ്‌നേഹത്തോടെ അമ്മാവാ എന്നു വിളിക്കുന്നു. നാമെല്ലാം സ്‌നേഹത്തോടെ ചന്ദ്രനെ അമ്പിളി അമ്മാവാ എന്നാണല്ലോ വിളിക്കാറ് . എനിക്ക് സ്വന്തമായി ഒരു അമ്മാവനില്ല. അതിനാല്‍ എന്റെ സ്വന്തം അമ്മാവനും അമ്പിളി അമ്മാവന്‍ തന്നെ.

കവി ചന്ദ്രനെ വെള്ളിയോടമായും (അതായത്  വെളളിയാല്‍ ഉണ്ടാക്കിയ ഒരുതോണിയായും ) ഒരു വെള്ള ആട്ടിന്‍ കുട്ടിയായും സങ്കല്‍പിക്കുന്നു. ഇതേവിധത്തില്‍ ചന്ദ്രന്‍ ഓടിയാല്‍ മുമ്പിലുള്ള കുന്നിന്‍ മുകളില്‍ ചെന്ന് തട്ടുമെന്നും കവി ഓര്‍മിപ്പിക്കുന്നു.

എനിക്കീക്കവിതയില്‍ ഇഷ്ടപ്പെട്ട വരികള്‍  '' ഒട്ടു നില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.'' എന്നുള്ളതാണ്. എനിക്കതിഷ്ടപ്പെടാന്‍ കാരണം ആകാശത്ത് നില്‍ക്കുന്ന ചന്ദ്രനെക്കാണുമ്പോള്‍ കുട്ടികള്‍ക്ക് തോന്നുന്ന ചില കാര്യങ്ങളാണ് കവിതയില്‍ കാണുന്നത്. അതനുസരിച്ചുള്ള ഭാഷയാണ് കവിയുടേത്.  ചന്ദ്രന്റെ മനോഹരമായ രൂപത്തെ കുട്ടിക്ക് തൊടാനുള്ള മോഹം കാണിക്കുന്നതുകൊണ്ടാണ് എനിക്കീ വരികള്‍ ഇഷ്ടപ്പെട്ടത്. ആകാശത്ത് വലിയ വട്ടത്തില്‍ വെള്ളപ്പപ്പടം പോലെ കൊതിപ്പിച്ചുനില്‍ക്കുന്ന അമ്പിളി അമ്മാവനെ കാണുമ്പോള്‍ നിലാവു പുതച്ച മൃദുലമായ ആ ശരീരം തൊട്ടിടാന്‍ എനിക്കെപ്പോഴും തോന്നാറുമുണ്ട്. നിങ്ങള്‍ക്കും തോന്നാറില്ലേ ? (കവിത താഴകൊടുക്കുന്നു. ഈ കവിതയ്ക്ക് നാലുവരികള്‍ കൂടിയുണ്ട് കേട്ടോ. പക്ഷെ ഇത്രയുമേ ഞാന്‍ പഠിച്ചിട്ടുള്ളൂ)

അമ്പിളി / കുമാരനാശാന്‍

തുമ്പപ്പൂവിലും തൂമയെഴും നിലാ
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

വെള്ളമേഘശകലങ്ങളാം നുര
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേല്‍നിന്നു മന്ദസ്മിതം തൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര
'നമ്മാവാ'യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ
മോഹനാകൃതിക്കു,ണ്ടിതെന്‍ പിന്നാലേ
സ്‌നേഹമോടും വിളിക്കുംവഴി പോരു
ന്നാഹാ കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍.

വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടു നില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.





<bgsound src="music.mp3" loop="0"/>

12 comments:

  1. "ഒട്ടു നില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
    തൊട്ടിടാനും കൊതിയെനിക്കോമനേ."

    അങ്ങനെ മോഹിക്കാത്ത ഒരാള്‍പോലും കാണില്ല..

    ReplyDelete
  2. ലളിതമായെഴുതിയ ഒരു വലിയ മോഹം.അല്ലേ.

    ReplyDelete
  3. കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത ....!

    ഇനിയും എഴുതൂ ട്ടോ ...

    ReplyDelete
  4. ഇങ്ങനെയൊരു കവിതയ്ണ്ടായിരുന്നോ . നന്ദി സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  5. നന്നായിട്ടുണ്ട്ട്ടോ....

    ReplyDelete
  6. കവിത അത്ര വശമില്ലാ ട്ടോ ..എന്നാലും എഴുത്ത് നന്നായിരിക്കുന്നു ..ഇനീം എഴുതുക ..ആശംസകളോടെ

    ReplyDelete
  7. എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും നന്ദി

    ReplyDelete
  8. തലകെട്ടില്‍ തന്നെ അക്ഷരതെറ്റ് :( തിരുത്തൂ ആശംസകള്‍

    ReplyDelete
  9. നല്ല ഉദ്യമം...

    ReplyDelete
  10. നല്ലെഴുത്ത്

    ReplyDelete